ആര്യനാട്: ആര്യനാട് കാനക്കുഴി സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിലെ ഇടവക തിരുനാൾ ആരംഭിച്ചു. 10ന് തിരുനാൾ സമാപിക്കും. ഇന്ന് വൈകിട്ട് 5ന് കുർബാന, ഭക്തസംഘടനാ വാർഷികം, കലാസന്ധ്യ. ചൊവ്വാഴ്ച വൈകിട്ട് 5ന് കുർബാന, ഗാനശ്രുശ്രൂഷ, കുടുംബ നവീകരണ ധ്യാനം, 6,7,8 തീയതികളിൽ വൈകിട്ട് 5.30ന് സന്ധ്യാ പ്രാർത്ഥന, കുടുംബ നവീകരണ ധ്യാനം. 9ന് വൈകിട്ട് 5ന് കുർബാന, തുടർന്ന് തിരുനാൾ റാസയും സ്നേഹ വിരുന്നും.10ന് രാവിലെ 9ന് പ്രഭാത പ്രാർത്ഥന, തുടർന്ന് പാറശാല ഭദ്രാസനാധിപന് സ്വീകരണം.കാഴ്ച സമർപ്പണം, കുർബാന, കൊടിയിറക്ക്, സ്നേഹവിരുന്ന്.