കടയ്ക്കാവൂർ: മത്സ്യത്തൊഴിലാളികളുടെ സംഘടനയായ മത്സ്യത്തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു. അഞ്ചുതെങ്ങ് മത്സ്യ സംഘത്തിൽ നടന്ന അഞ്ചുതെങ്ങ് യൂണിറ്റ് സമ്മേളനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി എ.നാഗപ്പൻ ഉദ്ഘാടനം ചെയ്തു. അന്തോൻസ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന ട്രഷറർ സി. പയസ്, സംസ്ഥാന കമ്മിറ്റിയംഗം ആർ.ജറാൾഡ്, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കിരൺ ജോസഫ്, ജോബ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.അനു എബ്രഹാം (പ്രസിഡന്റ്), അരുൾദാസ്, അലക്സാണ്ടർ, പീറ്റർ (വൈസ് പസിഡന്റുമാർ), കിരൺ ജോസഫ് (സെക്രട്ടറി), ജോബിൻ, സജൻ (ജോ. സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായി 18 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.