rajeswari

തിരുവനന്തപുരം: രാജേശ്വരി ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സ്ഥാപകനും സാമൂഹ്യപ്രവർത്തകനുമായ കെ. വിജയകുമാരൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സാന്ത്വനം അവാർഡ് ആർ.സി.സിയിലെ റിട്ട. പീഡിയാട്രിക്ക് ഓങ്കോളജിസ്റ്റ് ഡോ. കുസുമകുമാരിക്ക് നൽകി. ജഗതി മുടിപ്പുര ഹാളിൽ നടന്ന ചടങ്ങിൽ മുൻ സ്‌പീക്കർ എം. വിജയകുമാറാണ് അവാർഡ് നൽകിയത്. ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. സുരേഷ് പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആർ. മനോജ്, മുൻ ട്രിഡ ചെയർമാൻ പി.കെ. വേണുഗോപാൽ, കൗൺസിലർമാരായ ഷീജ മധു, മുക്കോലയ്ക്കൽ വിജയകുമാർ, അംശു വാമദേവൻ,ഗായകൻ മണക്കാട് ഗോപൻ, ഫാ. ജസ്റ്റിൻ ജോസ്, ജഗതി മുടിപ്പുര ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ജ്യോതിന്ദ്ര കുമാർ, രക്ഷാധികാരികളായ എൻ.രാജ്കുമാർ, ഒലീന തമ്പി, ഫൗണ്ടേഷൻ ട്രഷറർ മാലിനി തുടങ്ങിയവർ സംസാരിച്ചു.