vanit

നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം കമുകിൻകോട് ശാഖയിൽ വനിതാ സംഘം പൊതുയോഗവും കുമാരി സംഘം രൂപീകരണവും നടന്നു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഉഷാ ശിശുപാലൻ യോഗം ഉദ്ഘാടനം ചെയ്‌തു. ശാഖാ വൈസ് പ്രസിഡന്റ് ഷാന. എസ്‌ അദ്ധ്യക്ഷത വഹിച്ചു.

വനിതാസംഘം സെക്രട്ടറി സുമ വി.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് ശൈലജ സുധീഷ്, യൂണിയൻ വനിതാസംഘം സെക്രട്ടറി റീന ബൈജു, യൂണിയൻ വനിതാസംഘം കമ്മിറ്റി അംഗം ലളിതാമണി, ശാഖാ സെക്രട്ടറി കെ.ബി. സുകുമാരൻ, മുൻ ശാഖാ സെക്രട്ടറി ഡി. സത്യനേശൻ, വനിതാ സംഘം പ്രസിഡന്റ് അജിതകുമാരി, സൈബർ സേന ജില്ലാ കമ്മിറ്റി അംഗം എ.ആർ. അരുൺ കിഷോർ, ശാഖാ കമ്മിറ്റി അംഗങ്ങളായ സത്യകുമാർ, അരുൺ കുമാർ, ജി.സോമൻ, ഹരിപ്രസാദ്, ജയകുമാരി, സനിലകുമാരി, യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗം അനൂപ് കിഷോർ എ.ആർ എന്നിവർ പങ്കെടുത്തു.

വനിതാ സംഘം ഭാരവാഹികളായി അജിതകുമാരി (പ്രസിഡന്റ്), സനിൽകുമാരി (വൈസ് പ്രസിഡന്റ്), സുമ വി.കെ (സെക്രട്ടറി), തുളസി രാജൻബാബു (ട്രഷറർ), അഞ്ജു, സുദിക്ഷണകുമാരി, ബീന എസ് (യൂണിയൻ പ്രതിനിധികൾ) ജയ പൗർണമി, ഷാന, രേഷ്‌മ, ആനന്ദവല്ലി, സുഭാഷിണി, അമലാദേവ് എ.ആർ, ശാന്തകുമാരി, സൈരന്ധ്രി, അജിതകുമാരി കെ.ജി, ഷീബ ബാബുരാജ്, രജിത, ഇന്ദിര (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെയും കുമാരി സംഘം ഭാരവാഹികളായി ക്രിസ്റ്റീന (പ്രസിഡന്റ്), ആദിത്യ ( സെക്രട്ടറി ), അജന്യ (വൈസ് പ്രസിഡന്റ്), അഞ്ജു (ട്രഷറർ), ദേവ പ്രിയ, അദ്വൈത, ഗാഥ, ഗൗരിനന്ദ, ഗീതു (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.