
തിരുവനന്തപുരം: പി.സി. ജോർജിന്റെ ജാമ്യം ജുഡിഷ്യറിയുടെ അന്തസ് ഉയർത്തിയെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർ അടിമകളായെന്നും, ജോർജിനെ അറസ്റ്റ് ചെയ്തതിൽ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു മണിക്കൂറിനുളളിൽ എന്ത് അന്വേഷണമാണ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കണം.പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യമില്ലാതായെന്നും അന്തസോടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും കെമാൽ പാഷ ആരോപിച്ചു.