p

തിരുവനന്തപുരം: ബ്ലോക്ക് പഞ്ചായത്തുകളിൽ ഇന്ദിരാ ആവാസ് യോജന പദ്ധതിക്കായി ലഭിച്ച വിഹിതത്തിൽ ബാക്കിയുള്ള 126.7 കോടി രൂപ ലൈഫ് മിഷൻ വീടുകൾക്കും പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിക്കുമായി (പി.എം.എ.വൈ) ഉപയോഗിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. വികേന്ദ്രീകാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടി. ലൈഫ് മിഷൻ, പി.എം.എ.വൈ പദ്ധതികൾക്കായി തുക ചിലവഴിച്ച ശേഷമേ മറ്റ് വീടുകളുടെ നിർമ്മാണ,അറ്റകുറ്റപ്പണിക്കായി തുക ഉപയോഗിക്കാവൂ.