
വർക്കല: ഒാൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ജി. തൃദീപിനെ എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ ഭാരവാഹികൾ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, സെക്രട്ടറി അജി എസ്.ആർ.എം,. ഡയറക്ടർ ബോർഡ് മെമ്പർ ശശിധരൻ, വിളബ്ഭാഗം ശാഖ പ്രസിഡന്റ് അനി, സെക്രട്ടറി ഷിജി, യൂണിയൻ കമ്മിറ്റി അംഗം വിളബ്ഭാഗം പാലാഴി വിജയൻ, സന്തോഷ്, യൂണിയൻ പ്രതിനിധി പീതമ്പരപണിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.