
പാലോട്: തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധയെ ജോലിക്കിടെ കാട്ടുപന്നി ആക്രമിച്ചു. പനയമുട്ടം ആറ്റിൻപുറം കോളനിയിൽ ഓമനഅമ്മയെയാണ് അയൽവാസിയുടെ പുരയിടത്തിൽ വച്ച് കാട്ടുപന്നി ആക്രമിച്ചത്. തലയ്‌ക്കും കൈയ്‌ക്കും പരിക്കേറ്റ ഓമനയമ്മ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിൻപുറത്തും പരിസര പ്രദേശങ്ങളിലും പന്നികളുടെ ആക്രമണം പതിവാണെന്ന് നാട്ടുകാർ പറയുന്നു.