ഉദിയൻകുളങ്ങര: അഴകിക്കോണം ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ 17-ാം പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവം 6ന് നടക്കും. രാവിലെ 5ന് ഗണപതി ഹോമം തുടർന്ന് കലശപൂജ, കലശാഭിഷേകം, വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് 1ന് സമൂഹസദ്യയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അറിയിച്ചു.