
ഉദിയൻകുളങ്ങര: കാറ്റത്ത്മറിഞ്ഞു വീണ ഇലക്ട്രിക് ലൈനിന്റെ അടിയിൽ നിന്നും കെ.എസ്.എഫ്.ഇ
പനച്ചമൂട് ബ്രാഞ്ചിലെ ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ പനച്ചമൂട് പഞ്ചാകുഴി റോഡിലെ കൊടിഞ്ഞി മൂലയിലാണ് സംഭവം. രാവിലെ ശക്തമായ കാറ്റിൽ റോഡുവക്കിലെ റബർമരം 11 കെ.വി ലൈനിൽവീണതോടെ ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് മറിഞ്ഞു വീണു. ഈ സമയം അതുവഴി സ്‌കൂട്ടിയിൽ പോയ കീഴാറൂർ സ്വദേശി ആതിര (33) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മരംവീണപ്പോൾതന്നെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതും പോസ്റ്റ് വാഹനത്തിനു സമീപത്തു നിന്ന് മാറി വീണതിനാലും വലിയ ദുരന്തം ഒഴിവായത്. വൈദ്യുതി കമ്പികളിൽ കുടുങ്ങിയ ആതിരയെ നാട്ടുക്കാർ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.