തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ഇന്നലെ ഓഫീസുകൾ തുറന്നു പ്രവർത്തിച്ചതുവഴി ജില്ലയിൽ റവന്യുവകുപ്പിൽ മാത്രം തീർപ്പാക്കിയത് 2049 ഫയലുകൾ. കളക്ടറേറ്റിൽ 407 ഫയലുകൾക്കാണ് തീർപ്പായത്. താലൂക്കുകളിൽ 1596 ഫയലുകളും വില്ലേജ് ഓഫീസുകളിൽ 46 ഫയലുകളും തീർപ്പാക്കി.

കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലയിൽ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ ജില്ലയിലെ എല്ലാ ഓഫീസുകളും തുറന്നുപ്രവർത്തിച്ചത്.