v-joy-mla-ulkadanam-cheyy

കല്ലമ്പലം: കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (കെ.ആർ.ഇ.യു) വർക്കല താലൂക്ക് സമ്മേളനം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ആർ.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് മടവൂർ അനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജോസ് സ്വാഗതവും റോബി നന്ദിയും പറഞ്ഞു. മുതിർന്ന റേഷൻ വ്യാപാരികകളായ ഫസിലുദ്ദീൻ, സത്യശീലൻ, രാജേന്ദ്രൻ നായർ, തങ്കപ്പൻനായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജോസ് (പ്രസിഡന്റ്), റോബി (സെക്രട്ടറി), സത്യശീലൻ (ട്രഷറർ) തുടങ്ങി 18 അംഗ താലൂക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.