തിരുവനന്തപുരം: മാലിന്യം സംസ്കരിക്കുന്നതിന് ശാസ്ത്രീയ പ്ളാന്റുകൾ സ്ഥാപിക്കുന്നതിന് സർവകക്ഷി യോഗവും വിദഗ്ദ്ധരുടെ യോഗവും വിളിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കോൺഫ്ര പൗരസംഗമം ആവശ്യപ്പെട്ടു. മാലിന്യ പ്രശ്‌നത്തിൽ സമാന സംഘടനകളുടെ യോഗം വിളിക്കാനും കോഴിക്കോട്, കൊല്ലം മേഖലകളിൽ പൗരസംഗമം നടത്താനും കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ പൗരസംഗമം തീരുമാനിച്ചു. യോഗത്തിൽ അഡ്വ. രഘു അദ്ധ്യക്ഷത വഹിച്ചു. തിരുമല സത്യദാസ്, അഡ്വ. സുഗതൻ പോൾ, എസ്. ഗോമതി അമ്മാൾ, വി. സ്വാമിനാഥൻ ചെട്ടിയാർ, പ്രൊഫ. കൊല്ലല്ലേരിൽ അപ്പുക്കുട്ടൻ, എം. ശശിധരൻ നായർ, സത്യശീലൻ നായർ, ഐ. കൃപാകരൻ, വേണുഹരിദാസ്, ജെ. മോഹൻ കുമാർ, പി. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.