വിഴിഞ്ഞം: കേന്ദ്ര സർക്കാരിന്റെ മണ്ണെണ്ണ വില വർദ്ധനവ് പിൻവലിക്കണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനൊപ്പം മണ്ണെണ്ണയുടെ വില 102 രൂപയായി വർദ്ധിപ്പിച്ചതോടെ മത്സ്യബന്ധനം വീണ്ടും പ്രതിസന്ധിയിലായെന്ന് അഖില കേരള ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി. ബൈജു പറഞ്ഞു.