കഴക്കൂട്ടം: മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂട വേട്ട അവസാനിപ്പിക്കുക എന്ന മൂദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് കഠിനംകുളം പഞ്ചായത്ത് കമ്മിറ്റി ചാന്നാങ്കരയിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജന.സെക്രട്ടറി ഷഹീർ ജി. അഹമ്മദ് സമര വിശദീകരണം നടത്തി.
കെ.എം.സി.സി സംസ്ഥാന വൈ. പ്രസിഡന്റ് ചാന്നാങ്കര കബീർ, എസ്.ഇ.യു നേതാവ് ഷഹീർ ഖരീം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂര വിള, ബദർ ലബ്ബ, എ.പി മിസ് വർ, അൻസാരി പള്ളി നട, തൗഫീക്ക് കാപ്പിക്കട, മൺസൂർ ഗസ്സാലി, ജമാൽ മൈ വള്ളി, അസനാരു പിള്ള, ഷറഫുദ്ദീൻ, ഇൻസാമാം മുഹമ്മദ് എന്നിവർ പങ്കെടുത്തു.