തിരുവനന്തപുരം: മൂന്നുദിവസമായിട്ടും എ.കെ.ജി സെന്റർ ആക്രമിച്ച പ്രതിയെ ഉറപ്പിക്കാനാകാത്തത് പൊലീസും സി.പി.എമ്മും തമ്മിലുള്ള തർക്കം മൂലമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ പറഞ്ഞു. സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം എംപ്ളോയീസ് യൂണിയൻ സ്റ്റേറ്റ് കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി കെ. ജയരാമൻ അദ്ധ്യക്ഷത വഹിച്ചു.