1

വിഴിഞ്ഞം: പെരിങ്ങമ്മല ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും വിദ്യാഭ്യാസ പ്രോത്സാഹന കാഷ് അവാർഡ് വിതരണവും നടന്നു. എസ്.എൻ.ഡി.പി കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. സുശീലൻ, പെരിങ്ങമല ശാഖാ സെക്രട്ടറി കെ.വി. അശോക് കുമാർ, പ്രസിഡന്റ് എസ്.കെ. ശ്രീകണ്ഠൻ, യൂണിയൻ പ്രതിനിധി ജെ. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്ര വാർഷിക മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന് കലശാഭിഷേകം,ശ്രീഭൂതബലി,രാത്രി 7.30 ന് അത്താഴ പൂജ എന്നിവ നടക്കും.