കോവളം: ആർ.എസ്.പി വിഴിഞ്ഞം ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നന്നകുമാർ ഉദ്ഘാടനം ചെയ്തു. എ.വി. ഇന്ദുലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. സനൽകുമാർ മുഖ്യപ്രഭാഷണം നടത്തി.വിഴിഞ്ഞം വർഗീസ്, ലോറൻസ്, കബീർ മുതലായവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി സ്റ്റാലിനെയും 15 അംഗ ലോക്കൽ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.