astro

അശ്വതി : അനാവശ്യചെലവുകൾ വർദ്ധിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് വെറുതെ ചിന്തിച്ച് മനസ് വിഷമിക്കും.

ഭരണി : ഭരണരംഗങ്ങളിൽ ശോഭിക്കും. ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. കുടുംബത്തിൽ പൂജാദികർമ്മങ്ങൾ നടത്തും. മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റും.

കാർത്തിക : കരാർ ജോലികളിൽനിന്നും നഷ്ടം സംഭവിക്കാനിടയുണ്ട്. വാക്ക് പാലിക്കാൻ കഴിയാതെ വിഷമിക്കും. കുടുംബത്തിൽ സന്താനഫലം.

രോഹിണി : രോഗനിർണയാവശ്യങ്ങൾക്കായി ആശുപത്രി സന്ദർശിക്കും. ബന്ധുജന സമാഗമം, ലഹരി പദാർത്ഥങ്ങളോട് വിരക്തി.

മകയിരം :മഹാൻമാരുമായി പരിചയപ്പെടാനിടയുണ്ടാകും. തന്മൂലം അത് ഭാവിയിൽ ഗുണം ചെയ്യും. സന്താനങ്ങളുടെ വിദ്യാപുരോഗതി എന്നിവ ഫലം.

തിരുവാതിര : തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. അതുമൂലം കീഴ്ജീവനക്കാരിൽനിന്നും അതൃപ്തി ഉണ്ടാകും. അപകടങ്ങളിൽനിന്ന് അത്ഭുകരമായി രക്ഷപ്പെടും. ജനപ്രീതി.

പുണർതം : പുതിയ കൂട്ടുകെട്ട് മൂലം ഗുണാനുഭവം. വ്യവഹാര വിജയം, അനാവശ്യയാത്ര, പൂജാദികർമ്മങ്ങൾക്കായി സമയവും ധനവും ചെലവഴിക്കൽ.

പൂയം : പൂർത്തിയാകാതെ കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടങ്ങിവയ്ക്കും. ഭാഗ്യക്കുറി ലഭിക്കാനിടയുണ്ട്. ഗൃഹത്തിൽ അറ്റകുറ്റപണികൾ നടത്തും.

ആയില്യം : ആനന്ദപ്രദമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കും. സർക്കാരിൽനിന്ന് ഉണ്ടാകേണ്ട ആനുകൂല്യങ്ങൾ ലഭിക്കൽ, നിദ്രാഭംഗം.

മകം : മറവിമൂലം ധനനഷ്ടം സംഭവിക്കും. സംഘടനാ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് ഇറങ്ങും. പുരാണ പാരായണം, മൃഗങ്ങളിൽനിന്നും കീടങ്ങളിൽനിന്നും ശല്യം ഉണ്ടാകാനിടയുണ്ട്.

പൂരം : പുരോഗമന ചിന്താഗതി. സുഹൃത്തുക്കളിൽ സന്തോഷവും ബഹുമാനവും വർദ്ധിപ്പിക്കും. വാഹനാപകടങ്ങളിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടും.

ഉത്രം : ഉദ്ദിഷ്ട കാര്യലബ്ധി. അപ്രതീക്ഷിതമായി ധനാഗമനം. വിദ്യാപുരോഗതി, ബന്ധുജന സമാഗമം, അന്ധവിശ്വാസങ്ങൾക്ക് അകപ്പെടും.

അത്തം : അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് അപവാദം കേൾക്കാനിടയുണ്ട്. മിതൃതർപ്പണം, ഒൗഷധ സേവ, സുഖചികിത്സ, സന്താനങ്ങളുടെ അഭിരുചിക്കുവേണ്ടി കുടുംബത്തിൽ പൂജാദികർമ്മങ്ങൾ നടത്തൽ.

ചിത്തിര : ചിരകാലാഭിലാഷം പൂവണിയും. പുതിയ കൂട്ടുകെട്ടുകൊണ്ട് ദോഷാനുഭവം ഉണ്ടാകും. അപവാദങ്ങളെ വിദഗ്ദ്ധമായി നേരിടുകയും സത്യാവസ്ഥ മറ്റുള്ളവരെ മനസിലാക്കി കൊടുക്കുവാൻ സാധിക്കുകയും ചെയ്യും.

ചോതി : ചോദ്യോത്തര പരിപാടികളിൽ സമർത്ഥമായി പങ്കെടുത്ത് വിജയിക്കാൻ കഴിയും. ശ്രമദാനം, പിതൃതർപ്പണം, കലാസാഹിത്യ പ്രവർത്തനങ്ങൾ മൂലം ബഹുമാനവും വരുമാനവും വർദ്ധിക്കൽ. അന്യഗൃഹവാസം.

വിശാഖം : വിശപ്പ് സഹിച്ചുകൊണ്ട് പ്രവർത്തനങ്ങളിൽ മുഴുകേണ്ടിവരും. മേലുദ്യോഗസ്ഥൻമാരുടെ പ്രശംസ പിടിച്ചുപറ്റും. സന്താനങ്ങൾ പരീക്ഷകളിൽ സമുന്നത വിജയം കരസ്ഥമാക്കും.

അനിഴം : അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്നുചാടൽ ശ്രദ്ധിക്കണം. പുതിയ സ്ഥലങ്ങൾ സന്ദർശിക്കും. ആശുപത്രി സന്ദർശനം, നിദ്രാസുഖം, സൗന്ദര്യവർദ്ധന എന്നിവയ്ക്ക് ലക്ഷണമുണ്ട്.

തൃക്കേട്ട : ത്രിദോഷ രോഗപരിഹാരമായി സുഖചികിത്സയ്ക്ക് തയ്യാറാകും. പരസ്യങ്ങളിൽ ഭ്രമിച്ച് ധനനഷ്ടത്തിനും അഭിമാന നഷ്ടത്തിനും സാധ്യത. ഭാഗ്യക്കുറി ലഭിക്കും.

മൂലം : മൂലധനം തിരിച്ചെടുത്ത് പുതിയ സഹകരണസംഘങ്ങൾ സമാരംഭിക്കും. പണമിടപാട് സ്ഥാപനങ്ങളിൽനിന്ന് വായ്പയ്ക്ക് ശ്രമിക്കും.

പൂരാടം: പൂജാദി കാര്യങ്ങൾക്കായി സമയവും പണവും കണ്ടെത്തും. കൂട്ടുകാരുടെ നിർബന്ധം മൂലം ലഹരി പദാർത്ഥം ഉപയോഗിക്കും.

ഉത്രാടം: ഉത്തമസുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടാൻ ഇടയാകും. അ‌ജ്ഞാത പനി പിടി പെടാൻ സാദ്ധ്യത.

തിരുവോണം: തീരദേശത്തുള്ളവർക്ക് പ്രകൃതി ക്ഷോഭം മൂലം ധനനഷ്ടത്തിനും സ്ഥലനഷ്ടത്തിനും സാദ്ധ്യത.നേത്ര രോഗം പിടിപ്പെടാൻ സാദ്ധ്യത.

അവിട്ടം: അവിചാരിതമായ കാരണത്താൽ വിവാഹനിശ്ചയം മാറ്റിവയ്ക്കേണ്ടി വരും. സഹപ്രവർത്തകരിൽനിന്ന് സഹായം ലഭിക്കും.

ചതയം : ചതിയിൽപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബ സംഗമം, രോഗശാന്തി, ധനം ലഭിക്കൽ, പ്രശസ്തരിൽനിന്ന് പുരസ്കാരം ലഭിക്കൽ, നേതൃസ്ഥാനം ലഭിക്കൽ എന്നിവയ്ക്ക് യോഗം.

പൂരുരൂട്ടാതി : പൂർണമായ അധികാരം . കുടുംബസ്വത്ത് കൈവരും. പുണ്യ ദേവാലയ സന്ദർശനം.

ഉതൃട്ടാതി : ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അലയും. അപ്രതീക്ഷിതമായി ആശുപത്രി സന്ദർശിക്കേണ്ടിവരും.

രേവതി : രാവും പകലും കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. എത്ര നല്ല പ്രവൃത്തി ചെയ്താലും മേലധികാരികളുടെ അതൃപ്തി ഉണ്ടാകാനിടയുണ്ട്.