
കിളിമാനൂർ : കുട്ടികളുടെ സ്വതന്ത്ര വായന പരിപോഷിപ്പിക്കുന്നതിനായി മടവൂർ ഗവൺമെന്റ് എൽ.പി.എസിൽ സജ്ജീകരിക്കപ്പെട്ട ഹ്യൂമൻ ലൈബ്രറിയുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം ബിനോയ് വിശ്വം എം.പി നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഇക്ബാൽ നിർവഹിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ എസ്.അശോകൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ബി. ബിനുകുമാർ, എം.പി.ടി.എ പ്രസിഡന്റ് രുഗ്മ, അമ്പിളി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എ.എം. റാഫി നന്ദി പറഞ്ഞു.