
കല്ലറ: പാങ്ങോട് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കാർഷിക കർമ്മ സേനയുടെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനവും വിള ഇൻഷ്വറൻസ് വാരാചരണവും കാർഷിക സെമിനാറും നടത്തി. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജപുളിക്കര അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശ്രുതി സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജേക്കബ് ജോയി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് മെമ്പർമാരായ ശ്രീകല, മഞ്ജു സുനിൽ. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി പ്രദീപ് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ ബിന്ദു.ബി.എൽ നന്ദി പറഞ്ഞു.