cmty

കിളിമാനൂർ: ഓണത്തിന് ഒരു മുറം വിഷരഹിത പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കിളിമാനൂർ ഏരിയായിലെ പുളിമാത്ത് മലച്ചിറയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ നിർവഹിച്ചു.ജില്ലാകമ്മിറ്റി അംഗം ബിജുമോൾ അദ്ധ്യക്ഷത വഹിച്ചു.കർഷകസംഘം ജില്ലാ കമ്മിറ്റിയുടെയും സംയോജിത കൃഷി ജില്ലാതല കാമ്പെയിൻ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഓണത്തിന് വിഷരഹിത പച്ചക്കറികൾ വിളയിക്കുന്നത്. സി.പി.എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ,കർഷകസംഘം ഏരിയാ സെക്രട്ടറി എസ്. ഹരിഹരൻപിള്ള,സി.പി.എം പുളിമാത്ത് ലോക്കൽ സെക്രട്ടറി ജയേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കർഷകസംഘം പുളിമാത്ത് വില്ലേജ് സെക്രട്ടറി ജയരാജ് സ്വാ​ഗതം പറഞ്ഞു.