വിതുര:സംസ്ഥാനത്ത് സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായിവിജയനും നേരേ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ സി.പി.എം വിതുര ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുരയിൽ പ്രകടനവും പൊതുയോഗവും നടത്തി.സി.പി.എം ജില്ലാകമ്മിറ്റി അംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു.സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ.ഷൗക്കത്തലി,സി.പി.എം വിതുര ഏരിയാകമ്മിറ്റിഅംഗങ്ങളായ കെ.വിനീഷ്കുമാർ, മരുതാമലസനൽകുമാർ,എസ്.എൽ.കൃഷ്ണകുമാരി,സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,കെ.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.