
വാമനപുരം: എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയന്റെ കീഴിലുള്ള ശാഖകളിൽ പ്രവർത്തിച്ചുവരുന്ന സ്വയം സഹായ സംഘങ്ങൾക്ക് അനുവദിച്ച വായ്പ വിതരണത്തിന്റെ ഉദ്ഘാടനം കുമാരനാശാൻ സ്വയം സഹായ സംഘത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് നൽകിക്കൊണ്ട് യൂണിയൻ സെക്രട്ടറി അഡ്വ. വേണു കാരണവർ നിർവഹിച്ചു. സുനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ബാബുജി കുതിരതടം മുഖ്യപ്രഭാഷണം നടത്തി. വാമനപുരം യൂണിയന്റെ കീഴിലുള്ള സ്വയം സഹായ സംഘങ്ങൾക്ക് വായ്പ ആവശ്യമുള്ള സംഘങ്ങൾ ശാഖ ഭാരവാഹികൾ മുഖേന യൂണിയൻ സെക്രട്ടറിയുമായി വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ടതാണ്.