photo

പാലോട്:കേരള സർക്കാരിന്റെ വൈദ്യുത ചാർജ്ജ് വർദ്ധനയ്ക്കെതിരെ ബി.ജെ.പി നന്ദിയോട് ഏരിയ കമ്മിറ്റി നന്ദിയോട് കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി മുളയറ രതീഷ് ഉദ്ഘാടനം ചെയ്തു. പാലോട് മണ്ഡലം പ്രസിഡന്റ് മാറനാട് മുകേഷ്,നന്ദിയോട് ഏരിയ പ്രഭാരി വിമൽ രാജ്,നന്ദിയോട് ഗ്രാമ പഞ്ചായത്ത് മെമ്പർ രാജേഷ്,നന്ദിയോട് ഏരിയ പ്രസിഡന്റ് പാലോട് സുനിൽകുമാർ,ജനറൽ സെക്രട്ടറി വിഷ്ണു പ്രസന്നൻ,കുറുപുഴ ഏരിയ പ്രസിഡന്റ് സുരേഷ്,അരുൺ നന്ദിയോട്,വിനീഷ് പാലുവള്ളി,ഷാനി,രാഖി,ശില്പാ എന്നിവർ നേതൃത്വം നൽകി.