തിരുവനന്തപുരം:ഇന്ത്യ സ്മാർട്ട് സിറ്റീസ് പുരസ്‌കാര മത്സരത്തിന്റെ ഒന്നാംഘട്ട യോഗ്യത നേടി തിരുവനന്തപുരം നഗരം. കഴിഞ്ഞ വർഷം നഗരങ്ങൾ കാഴ്ചവച്ച മാതൃകാപരമായ പ്രകടനം വിലയിരുത്തി കേന്ദ്ര നഗര ഭവനകാര്യ മന്ത്രാലയമാണ് 'ഇന്ത്യ സ്മാർട്ട് സിറ്റീസ് അവാർഡ്' ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 75 സ്മാർട്ട് സിറ്റികൾ ഉൾപ്പെട്ട പട്ടികയിൽ അമ്പത്തിയേഴാം സ്ഥാനത്താണ് തിരുവനന്തപുരം.എഴുപത്തിരണ്ടാം സ്ഥാനത്തുള്ള കൊച്ചിയാണ് കേരളത്തിൽ നിന്ന് പട്ടികയിലിടം പിടിച്ചിട്ടുള്ള മറ്റൊരു നഗരം.രണ്ടാം ഘട്ടത്തിൽ ആറ് വിഭാഗങ്ങളിലാണ് അവാർഡ് നിർണയം നടത്തുന്നത്. 15 വരെ രണ്ടാം ഘട്ടത്തിനായി അപേക്ഷിക്കാം. ഇതിനായുള്ള തയ്യാറെടുപ്പുകൾ തിരുവനന്തപുരം സ്മാർട്ട്സിറ്റി മിഷൻ ആരംഭിച്ചതായി സി.ഇ.ഒ ഡോ വിനയ് ഗോയൽ അറിയിച്ചു.