obik

തിരുവനന്തപുരം : എം.ജി കോളേജിലെ കോമേഴ്സ് വിഭാഗം റിട്ട. പ്രൊഫസർ പരുത്തിപ്പാറ ശ്രീനഗർ 37 ദ്വാരകയിൽ എം.ജി.അപ്പുക്കുട്ടൻ നായർ (87) നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു. ഭാര്യ കെ.ബി.രുഗ്മിണി (റിട്ട. പ്രൊഫസർ, എം.ജി.കോളേജ്). റീജിയണൽ കാൻസർ സെന്റർ ഡയറക്ടർ (ആർ.സി.സി) ഡോ.രേഖ എ.നായർ,ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി സീനിയർ സയന്റിസ്റ്റ് ഡോ.ലേഖ ദിനേശ് കുമാർ എന്നിവർ മക്കളാണ്. മരുമക്കൾ: ഡോ. രവികുമാർ കുറുപ്പ് (റിട്ട. പ്രൊഫസർ ആൻഡ് ഹെഡ് ജനറൽ മെഡിസിൻ,മെഡിക്കൽകോളേജ്, തിരുവനന്തപുരം),ഡോ. വി. ദിനേശ് കുമാർ (ഡെപ്യൂട്ടി ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓയിൽ സീഡ്സ് റിസർച്ച്, ഹൈദരാബാദ്).