
കടയ്ക്കാവൂർ : ഗുരുധർമ്മ പ്രചരണ സഭ നെടുങ്ങണ്ട മൂലൈതോട്ടം യൂണിറ്റ് സ്വാമിധർമ്മാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. മൂലൈതോട്ടം പണിയിൽ വീട്ടിൽ നടന്ന യോഗത്തിൽ ഗുരു ധർമ്മ പ്രചരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ മുഖ്യപ്രഭാഷണം നടത്തി.ജി.ഡി.പി.എസ് ജില്ലാകമ്മിറ്റി അംഗം വെട്ടൂർ ആർ.ശശി,സരള,സലിംസദാശിവൻ,ബേബി ഗിരിജ,സൂരജ്,ലാലി,ഗിരിജ.സി.ബാബു,ബീന,ലീന,ഒാമന,അജയൻ,ബ്രിജി, സുലജ കുമാരി എന്നിവർ സംസാരിച്ചു. പ്രിജുകുമാർ സ്വാഗതവും സനിൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ചന്ദ്രൻ (രക്ഷാധികാരി), തമ്പി (പ്രസിഡന്റ്),അജിത (വൈസ് പ്രസിഡന്റ്) ബിന്ദു(സെക്രട്ടറി), വിജു(ജോ:സെക്രട്ടറി),പ്രമീള (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.