
തിരുവനന്തപുരം: സ്വപ്ന് സുരേഷിന്റെ മകൾ ഗൗരി കൃഷ്ണകുമാർ ഇന്നലെ രാവിലെ 9.45ന് തിരുവനന്തപുരം മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ വിവാഹിതയായി. കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് വരൻ. ഗൗരിയുടെ പിതാവ് കൃഷ്ണകുമാറാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. വരന്റെയും വധുവിന്റെയും ചുരുക്കം ബന്ധുക്കളും ക്ഷേത്രം ഭാരവാഹികളുമാണ് ചടങ്ങുകൾക്ക് സാക്ഷിയായത്.