a

 തലസ്ഥാനത്ത് ഉന്നതവിദ്യാഭവൻ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് 96.25 കോടി ചെലവിൽ 12 പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗൺസിലിന് സാങ്കേതിക മ്യൂസിയം കാമ്പസിൽ 'ഉന്നതവിദ്യാഭവൻ' എന്ന ആസ്ഥാനമന്ദിരം നിർമ്മിക്കും. പദ്ധതികളുടെ ഉദ്ഘാടനവും മന്ദിര ശിലാസ്ഥാപനവും ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഗവേഷണത്തിനുള്ള ഇ-ജേർണൽ വിവരങ്ങൾ ലഭ്യമാക്കാൻ 20കോടി ചെലവിട്ട് കൺസോർഷ്യം, അക്കാഡമിക്, ഗവേഷണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ 5 കോടിയുടെ ബ്രെയിൻ ഗെയിൻ പദ്ധതി, ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ 20 കോടി ചെലവിൽ 'ഡിജികാൾ' തുടങ്ങിയവ നടപ്പാക്കും.

പഠനം, വിലയിരുത്തൽ, പരീക്ഷ എന്നിവ മൂഡിൽ ലേണിംഗ് മാനേജ്മെന്റ് സംവിധാനത്തിലാക്കും. വിവിധ സർവകലാശാലകൾ ഉൾപ്പെട്ട അക്കാഡമിക് ലൈബ്രറി നെറ്റ്‌വർക്കിലേക്ക് കോളേജ് ലൈബ്രറികളെയും ഉൾപ്പെടുത്തും. 'കാൽനെറ്റ്' എന്ന പദ്ധതിക്ക് 10 കോടി വകയിരുത്തി.

നവകേരള പോസ്​റ്റ്

ഡോക്ടറൽ ഫെലോഷിപ്പ്

 ചീഫ് മിനിസ്​റ്റേഴ്സ് നവകേരള പോസ്​റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് 15.05 കോടി. ആദ്യവർഷം പ്രതിമാസം 50,000 രൂപ, രണ്ടാം വർഷം ഒരു ലക്ഷം

 സർവകലാശാലകളെ വിലയിരുത്താൻ സംസ്ഥാന അസസ്‌മെന്റ് ആൻഡ് അക്രഡി​റ്റേഷൻ സെന്ററിന് ഒരു കോടി

 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിംഗ് നൽകാൻ കേരള ഇൻസ്​റ്റി​റ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന് ഒരു കോടി

 അദ്ധ്യാപക പരിശീലനത്തിന് 8 കോടി. ബിരുദ, ബിരുദാനന്തര ഓൺലൈൻ ഡിജി​റ്റൽ പഠനസാമഗ്രികൾക്ക് ഒരു കോടി

 ഗവേഷകർക്ക് നോബൽ ജേതാക്കളുമായി ആശയവിനിമയം നടത്താനും മറ്റുമുള്ള എറുഡൈ​റ്റ് സ്‌കോളർ ഇൻ റെസിഡൻസ് പ്രോഗ്രാമിന് 5 കോടി

 കോളേജുകൾ മാനുഷിക, ഭൗതിക വിവരങ്ങൾ പങ്കുവയ്ക്കാനുള്ള ക്ലസ്റ്റർ പദ്ധതിക്ക് പത്തു കോടി. ഉന്നതവിദ്യാഭ്യാസ സർവേക്ക് ഇരുപത് ലക്ഷം.