മുടപുരം :കിഴുവിലം ഗ്രാമ പഞ്ചായത്തിൽ നടന്ന ജലജീവൻ ശില്പശാല ശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പർ സൈജ അദ്ധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ.എസ് സ്വാഗതം പറഞ്ഞു.ജലവിഭവ വകുപ്പ് ആറ്റിങ്ങൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ നന്ദു.ആർ.പി,കേശവൻ നമ്പൂതിരി,ഗ്രാമ പഞ്ചായത്ത് അംഗം കടയറ ജയചന്ദ്രൻ,പഞ്ചായത്ത് സൂപ്രണ്ട് വിനോദ് എന്നിവർ സംസാരിച്ചു.