ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക സംഗമം ആറ്റിങ്ങൽ കൊല്ലമ്പുഴ ഫ്രണ്ട്സ് ലൈബ്രറിയിൽ ഇന്ന് വൈകിട്ട് 5 ന് നടക്കും.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം ചെയ്യും.താലൂക്കിലെ ഗ്രന്ഥശാല പ്രസിഡന്റുമാർ,​സെക്രട്ടറിമാർ,​താലൂക്ക് കൗൺസിൽ അംഗങ്ങൾ,​പഞ്ചായത്ത് നേതൃ സമിതി കൺവീനർമാർ എന്നിവർ എത്തിച്ചേരണമെന്ന് സെക്രട്ടറി കെ.രാജേന്ദ്രൻ അറിയിച്ചു.