കൊല്ലം: സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കേരള സ്മാൾ എന്റർപ്രണേഴ്സ്‌ കൗൺസിലിന്റെ നേതൃത്വത്തിൽ സൗജന്യ ശില്പശാല ഇന്ന് രാവിലെ 9.30 മുതൽ കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും. പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് എങ്ങിനെ, വിവിധ സബ്‌സിഡി സ്കീമുകൾ ഏങ്ങനെ ലഭിക്കും എന്നിവയിൽ നവ സംരംഭകർക്കും നിലവിലുള്ള യൂണിറ്റ് ഉടമകൾക്കുമായാണ് ശില്പശാല. താല്പര്യമുള്ളവർക്ക് പങ്കെടുക്കാം.