
വർക്കല: റേഷൻ എംപ്ലോയീസ് യൂണിയൻ വർക്കല താലൂക്ക് സമ്മേളനം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മടവൂർ അനിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഡാനിയൽ ജോസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജുമോൻ, ജോസ് തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന റേഷൻ വ്യാപാരികളേയും സെയിൽസ്‌മാന്മാരെയും ആദരിച്ചു. ഭാരവാഹികളായി: ജോസ് (പ്രസിഡന്റ്), റോബി (സെക്രട്ടറി), സത്യശീലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.