
ബാലരാമപുരം:വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കല്ലിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കാമൂല കായൽക്കരയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് കല്ലിയൂർ മണ്ഡലം പ്രസിഡന്റ് സൈജുരാജ് ആർ.എസ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തെറ്റിവിള ജയൻ,കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് നന്ദു പയറ്റുവിള,പൂങ്കുളം പ്രേം ലാൽ,എറിക് മാർസിൽ,എം.എസ്.മിഥുൻ,പുഷ്പരാജ്, സമ്പത്ത് വെള്ളായണി,വീരേന്ദ്രൻ.കെ,സിന്ധു ജയകുമാർ,കനിഷ്കൻ,ജിത്തു,റോജ് വിജയൻ,അഖിൽ മണമുക്ക്, ശ്രീരാഗ് എന്നിവർ പ്രസംഗിച്ചു.