ബാലരാമപുരം:എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കോവളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദയാത്ര ജില്ല ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വക്കേറ്റ് രാജ്മോഹൻ പദയാത്ര നയിച്ചു.വെങ്ങാനൂർ ജംഗ്ഷനിൻ ആരംഭിച്ച് കല്ലിയൂർ ജംഗ്ഷനിൽ സമാപിച്ച പദയാത്ര ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതി അംഗം ലതകുമാരി, മുക്കോല പ്രഭാകരൻ, വെങ്ങാനൂർ ഗോപൻ, ജില്ലാ കമ്മിറ്റി അംഗം ആർ.ജയലക്ഷ്മി,ചന്തു കൃഷ്ണ,കട്ടച്ചൽകുഴി രാധാകൃഷ്ണൻ, രാജലക്ഷ്മി, പ്രവീൺകുമാർ, വിനുകുമാർ, ഏര്യാ പ്രസിഡന്റുമാരായ വിശാഖ്, ശ്യാംകുമാർ, ലാലൻ, ശ്രീജുലാൽ ,മോഹൻ കുമാർ ,സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.