വെള്ളറട: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ വെള്ളറട മേഖല സമ്മേളനം വെള്ളറട ജെ.എം ഹാളിൽ മേഖല പ്രസിഡന്റ് കുടയാൽ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല രക്ഷാധികാരി വേങ്കോട് മണികണ്ഠൻ സെക്രട്ടറി അരുൺ മോഹൻ,​ തുടങ്ങിയവർ സംസാരിച്ചു. പ്രസാദ് വെള്ളറട സ്വാഗതവും സ്റ്റാന്റിലി പുത്തൻപുരയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി വേങ്കോട് മണികണ്ഠൻ (രക്ഷാധികാരി)​ കുടയാൽ സുരേന്ദ്രൻ (പ്രസിഡന്റ് )​ കത്തിപ്പാറ ശ്രീകുമാർ,​ ജയന്തി,​ (വൈസ് പ്രസിഡന്റുമാർ)​ അരുൺ മോഹൻ (സെക്രട്ടറി )​ സ്റ്റാന്റിലി പുത്തൻപുരയ്ക്കൽ,​ പ്രവീൺ സത്യൻ (ജോ: സെക്രട്ടറിമാർ)​ പ്രസാദ് വെള്ളറട (ഖജാൻജി)​ എന്നിവരെ തിരഞ്ഞെടുത്തു.