jijeesh

തിരുവനന്തപുരം: പെരുങ്കടവിള കാക്കണം താന്നിമൂട് വീട്ടിൽ ജെ.എസ്. ജിജീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ജയ്സൺ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകി. ജൂൺ 15നാണ് ജിജീഷിന്റെ മൃതദേഹം തുമ്പ പൗണ്ട്കടവ് എ.പി.ജെ. അബ്ദുൾ കലാം പാർക്കിന് എതിർവശത്തെ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയത്.

ട്രെയിൻ തട്ടിയാണ് മരിച്ചതെന്നാണ് തുമ്പ പൊലീസ് പറയുന്നതെങ്കിലും ജിജീഷിന്റെ ശരീരത്തിൽ പരിക്കുകളില്ലെന്നും സംഘം ചേർന്നുള്ള ക്രൂര മർദ്ദനത്തെ തുടർന്നാണ് മരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ജില്ലാ പൊലീസ് ആസ്ഥാനത്തിന് മുമ്പിൽ ധർണ നടത്തുമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ അറിയിച്ചു.