
അഫിലിയേറ്റഡ് കോളേജുകളിൽ അഞ്ചാം സെമസ്റ്ററിലേക്ക് ബിരുദ വിദ്യാർത്ഥികൾക്ക് (സി.ബി.സി.എസ്.എസ്) കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ്‌കോളേജുകൾ തമ്മിലും സ്വാശ്രയ കോളേജുകൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പലിന്റെ ശുപാർശയോടൊപ്പം 1050 രൂപ ഫീസടച്ച് ചേരാൻ ആഗ്രഹിക്കുന്ന കോളേജിൽ 8 ന് മുൻപായി നൽകണം. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടയ്‌ക്കണം. അപേക്ഷ സർവകലാശാല രജിസ്ട്രാർക്ക് 13നകം തപാലിൽ ലഭിക്കണം. വിവരങ്ങൾക്ക് www.keralauniversity.ac.in.
സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ, ഡിപ്ലോമ ഇൻ ജർമ്മൻ പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്ന്, ആറ് സെമസ്റ്റർ ബി.എസ്‌സി സി.ബി.സി.എസ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി 8നകം ബി.എസ്‌സി റീവാല്യുവേഷൻ സെക്‌ഷനിൽ ( ഇ.ജെ. രണ്ട്) ഹാജരാകണം.
സാങ്കേതിക സർവകലാശാല
പരീക്ഷാഫലം
സാങ്കേതിക സർവകലാശാല ബി.ടെക് (2015 സ്കീം) അഞ്ചാം സെമസ്റ്റർ സപ്ലിമെന്ററി, എഫ് ഇ പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.ആർക്ക് സപ്ലിമെന്ററി (ജൂറി) പരീക്ഷാഫലം വെബ്സൈറ്റിൽ. വിശദമായവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലെ 'ഫലങ്ങൾ' ടാബിന് കീഴിലും വിദ്യാർത്ഥികളുടെയും കോളേജ് ലോഗിനിലും ലഭ്യമാണ്.