akg

തിരുവനന്തപുരം: എ.കെ.ജി സെന്ററിലെ സുരക്ഷാ കാര്യത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.സി. വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിലുള്ള ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം

കൃത്യമായ ഗൂഢാലോചനയാണ് എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിലുണ്ടായത്. ഗൂഢാലോചന നടത്തിയവരാണ് പ്രതികളെ ഒളിപ്പിച്ചിട്ടുള്ളത് .ഒരു വാഹനം എ.കെ.ജി സെന്ററിന് മുന്നിൽ വന്ന് പൊലീസ് എവിടെയാണെന്ന് മനസിലാക്കിയ ശേഷമാണ് ആക്രമണം നടത്തിയത്. ഒരു വിഷയമുണ്ടായാൽ പൊലീസ് കുറ്റം ചെയ്തവരെയാണ് പിടിക്കുക. അതിനുള്ള ശ്രമം നടക്കുന്നു. 70ൽ പരം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുന്നു. എ.കെ.ജി സെന്ററിന്റെ ചില്ലെങ്കിലും തകർക്കുമെന്ന് ഒരാൾ പോസ്റ്റിട്ടാൽ സ്വാഭാവികമായി അയാളെ ചോദ്യം ചെയ്യും. ജയരാജൻ താമസിക്കുന്നത് എ.കെ.ജി സെന്ററിന് മുന്നിലുള്ള ഫ്ളാറ്റിലാണെന്നും ,അര മണിക്കൂർ നേരത്തെ ജയരാജൻ പുറപ്പെട്ടോ എന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എ.കെ.ജി സെന്ററിൽ വന്ന എസ്.ഡി.പി.ഐക്കാരെ അവിടെ കയറ്റാതെ പറഞ്ഞയക്കുകയായിരുന്നുവെന്നും ഇതേക്കുറിച്ച് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ജൂലായ് ഒന്നിന് ഏഴംഗ സംഘം എ.കെ.ജി

സെന്ററിലെത്തി. പാർട്ടി നേതാക്കളെ കാണണമെന്ന് പറഞ്ഞു. എസ്.ഡി.പി.ഐക്കാർ ആണെന്ന് പറഞ്ഞപ്പോൾ കൂടിക്കാഴ്ചയ്ക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് തിരിച്ചുവിട്ടു. അവർ പോകുന്ന വഴിക്ക് സെൽഫിയെടുത്ത് സാമൂഹികമാദ്ധ്യമങ്ങളിൽ ഇടുകയായിരുന്നു. അവർ എ.കെ.ജി. സെന്ററിൽ കയറിയിട്ടില്ല. സാധാരണ ആർക്കും കടന്നുവരാവുന്ന സ്ഥലമാണ് എ.കെ.ജി. സെന്റർ. പക്ഷേ ഇത്തരത്തിലുള്ളവർക്ക് അനുമതിയില്ല. എസ്.ഡി.പി.ഐയെപ്പോലെയുള്ള വർഗ്ഗീയകക്ഷികളുമായി ഒരു ബന്ധവും സി.പി.എം ആഗ്രഹിക്കുന്നില്ല.

 ശുദ്ധി പുലർത്തിയാൽ തല കുനിക്കേണ്ടി വരില്ല

ജീവിതത്തിൽ ശുദ്ധി പുലർത്തിയാൽ ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല. അതുകൊണ്ടാണ് ശാന്തമായി നിൽക്കുന്നത്. ഞങ്ങളുടേത് സുപരീക്ഷിത ജീവിതമാണ്. ആരെങ്കിലും വന്ന് എന്തെങ്കിലും പറഞ്ഞാൽ തകർന്നുപോകുന്നതല്ല. എന്തുവന്നാലും ചിരിച്ചുകൊണ്ട് അതിനെ നേരിടാനാകുന്നതും ഒരു ഉൾക്കിടിലവുമില്ലാതെ നേരിടാൻ കഴിയുന്നതും അതിനാലാണ്. മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ടതില്ലെന്ന് മാത്രമല്ല, ജീവിതത്തിൽ ശുദ്ധിയുണ്ടെങ്കിലും നേരിടാനാകും. അങ്ങനെയുള്ളവർ ഇക്കാലത്തോ എന്ന് കരുതി ഇതിനെ നേരിടാൻ ചിലർ വന്നാൽ അങ്ങനെ ചിലരുണ്ടെന്ന്

തെളിയിക്കും. തൽക്കാല ലാഭം കണ്ടോ എന്തെങ്കിലും സംതൃപ്തി കണ്ടോ തെറ്റായ കാര്യങ്ങളിലേക്ക് പോകാതിരിക്കുക. പിന്നീട് ദുഃഖിക്കേണ്ടി വരില്ല. എല്ലാം ഇളകി വന്നാലൂം ശാന്തമായി നിൽക്കാനാകും. ജീവിതത്തിൽ ശുദ്ധി പുലർത്തുക. നിങ്ങൾ പറയുന്നതെല്ലാം ഇവിടത്തെ ജനങ്ങൾ ഏറ്റെടുക്കുന്നുവെന്ന ധാരണയും വേണ്ട- മുഖ്യമന്ത്രി പറഞ്ഞു.

 എ​ട്ട് ​പൊ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ​ചെ​യ്തേ​ക്കും

എ.​കെ.​ജി​ ​സെ​ന്റ​റി​ൽ​ ​സ്ഫോ​ട​ക​ ​വ​സ്തു​ ​എ​റി​ഞ്ഞ​ ​സ​മ​യം​ ​സു​ര​ക്ഷാ​ ​ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന​ ​സ്ട്രൈ​ക്കിം​ഗ് ​ഫോ​ഴ്സി​ലെ​ ​എ​ട്ട് ​പൊ​ലീ​സു​കാ​രെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തേ​ക്കും.​ ​ഇ​തി​നു​ ​മു​ന്നോ​ടി​യാ​യി​ ​വ​കു​പ്പു​ത​ല​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ജി.​ ​സ്പ​ർ​ജ്ജ​ൻ​കു​മാ​ർ​ ​ഉ​ത്ത​ര​വി​ട്ടു.
ക​ഴി​ഞ്ഞ​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​പ​തി​നൊ​ന്ന​ര​യോ​ടെ​ ​സ്കൂ​ട്ട​റി​ലെ​ത്തി​യ​ ​യു​വാ​വ് ​സ്ഫോ​ട​ക​വ​സ്തു​ ​വ​ലി​ച്ചെ​റി​ഞ്ഞ​പ്പോ​ൾ​ ​എ​സ്.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​ട്ട് ​പൊ​ലീ​സു​കാ​ർ​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന്റെ​ ​മു​ൻ​ ​ഗേ​റ്റി​ന​രി​കി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ശ​ബ്ദം​ ​കേ​ട്ട് ​സ്ഥ​ല​ത്തെ​ത്തി​യി​ട്ടും​ ​സ്ഫോ​ട​ന​മാ​ണ് ​ന​ട​ന്ന​തെ​ന്ന് ​ഇ​വ​ർ​ക്ക് ​മ​ന​സി​ലാ​യി​ല്ല.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ലെ​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ചാ​ണ് ​സ്ഫോ​ട​ന​മാ​ണ് ​ഉ​റ​പ്പി​ച്ച​ത്.​ ​ഇ​തി​നി​ടെ​ ​പ്ര​തി​ ​ര​ക്ഷ​പെ​ട്ടു.​ ​സ്കൂ​ട്ട​റി​ൽ​ ​ക​ട​ന്നു​ക​ള​ഞ്ഞ​ ​യു​വാ​വി​നെ​ ​പി​ന്തു​ട​രാ​നോ​ ​പി​ടി​കൂ​ടാ​നോ​ ​ക​ഴി​ഞ്ഞി​ല്ല.​ ​പൊ​ലീ​സി​ന്റെ​ ​വീ​ഴ്ച​യെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന് ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം,​ ​അ​ഞ്ച് ​ദി​വ​സ​മാ​യി​ട്ടും​ ​പ്ര​തി​യെ​ ​പി​ടി​കൂ​ടാ​ൻ​ ​പൊ​ലീ​സി​ന് ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​നി​ര​വ​ധി​ ​പേ​രെ​ ​ചോ​ദ്യം​ചെ​യ്തെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ ​പ്ര​ദേ​ശ​ത്ത് ​സം​ശ​യാ​സ്പ​ദ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​കാ​ണ​പ്പെ​ട്ട​ ​ഒ​രാ​ളെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ​ചോ​ദ്യം​ ​ചെ​യ്‌​ത് ​വി​ട്ട​യ​ച്ചി​രു​ന്നു.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​നു​ ​നേ​രെ​ ​ഒ​രു​ ​ക​ല്ലെ​ങ്കി​ലും​ ​എ​റി​യു​മെ​ന്നു​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പോ​സ്​​റ്റി​ട്ട​തി​ന് ​കേ​സെ​ടു​ത്ത​ ​അ​ന്തി​യൂ​ർ​ക്കോ​ണം​ ​സ്വ​ദേ​ശി​ ​റി​ജു​ ​സ​ച്ചു​വി​നെ​ ​ക​ഴി​ഞ്ഞു​ ​ദി​വ​സം​ ​സ്​​റ്റേ​ഷ​നി​ൽ​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ട​യ​ച്ച​തും​ ​തി​രി​ച്ച​ടി​യാ​ണ്.​ ​ആ​ക്ര​മി​ക്ക് ​സ്‌​ഫോ​ട​ക​ ​വ​സ്തു​ ​കൈ​മാ​റി​യ​ത് ​മ​​​റ്റൊ​രാ​ളെ​ന്നാ​ണ് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​വ​രെ​ ​പൊ​ലീ​സ് ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​സ​ഹാ​യി​ ​ഇ​ല്ലെ​ന്നാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​നി​ല​പാ​ട്.
സ്‌​ഫോ​ട​ക​ ​വ​സ്തു​ ​എ​റി​ഞ്ഞ​ശേ​ഷം​ ​സ്‌​കൂ​ട്ട​റി​ൽ​ ​നാ​ലു​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​പൊ​ട്ട​ക്കു​ഴി​ ​വ​രെ​ ​പ്ര​തി​യെ​ത്തി​യ​താ​യി​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.​ ​വാ​ഹ​ന​ത്തി​ന്റെ​ ​ന​മ്പ​ർ​ ​കാ​മ​റ​യി​ൽ​ ​തി​രി​ച്ച​റി​ഞ്ഞ​താ​യി​ ​ആ​ദ്യ​ദി​വ​സം​ ​പ​റ​ഞ്ഞ​ ​പൊ​ലീ​സ്,​ ​ന​മ്പ​ർ​ ​അ​വ്യ​ക്ത​മാ​ണെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​പ​റ​യു​ന്ന​ത്.

 പ്ര​തി​യെ​ ​പി​ടി​ക്കും, സ​മ​യ​മെ​ടു​ക്കും
എ​ല്ലാ​ ​തെ​ളി​വു​ക​ളോ​ടും​ ​കൂ​ടി​ ​പ്ര​തി​യെ​ ​പി​ടി​കൂ​ടു​മെ​ന്നും​ ​അ​തി​ന് ​അ​ൽ​പ്പം​ ​സ​മ​യ​മെ​ടു​ക്കു​മെ​ന്നും​ ​എ.​ഡി.​ജി.​പി​ ​വി​ജ​യ് ​സാ​ക്ക​റെ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​വ്യ​ക്ത​മാ​ക്കി.​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ക്കു​ക​യാ​ണി​പ്പോ​ൾ.

 പൊ​ലീ​സി​നെ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​:​ ​വി.​ ​മു​ര​ളീ​ധ​രൻ

​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളെ​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്നെ​ന്ന് ​പ​രാ​തി​പ്പെ​ടു​ന്ന​ ​സി.​പി.​എം,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​ ​ഉ​പ​യോ​ഗി​ച്ച് ​പൊ​ലീ​സി​നെ​ ​ദു​രു​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളെ​ ​ഹീ​ന​മാ​യു​പ​യോ​ഗി​ച്ച് ​രാ​ഷ്ട്രീ​യ​ ​പ്ര​തി​യോ​ഗി​ക​ളെ​ ​വ​രു​തി​യി​ലാ​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​ഇ​തി​നെ​ക്കു​റി​ച്ച് ​കോ​ൺ​ഗ്ര​സ് ​യാ​തൊ​ന്നും​ ​മി​ണ്ടു​ന്നി​ല്ല.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ലെ​ത്തി​യ​ ​എ​സ്.​ഡി.​പി.​ഐ​ ​നേ​താ​ക്ക​ളു​മാ​യി​ ​സി.​പി.​എം​ ​എ​ന്ത് ​ച​ർ​ച്ച​യാ​ണ് ​ന​ട​ത്തി​യ​തെ​ന്ന് ​നേ​താ​ക്ക​ൾ​ ​വി​ശ​ദീ​ക​രി​ക്ക​ണം.​ ​സ​ത്യം​ ​വി​ളി​ച്ചു​പ​റ​യു​ന്ന​ ​പി.​സി.​ ​ജോ​ർ​ജ്ജി​ന് ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​ന​ൽ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.