തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ ഭാരവാഹികൾ സെനറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ വി.പി.മഹാദേവൻപിള്ളയുടെ സാന്നിദ്ധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കൊല്ലം ശ്രീനാരായണ കോളേജിലെ എം.എ.പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി വിഷ്ണു എയ്ക്ക് വൈസ് ചാൻസലർ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറിയായ ഗവ. സംസ്‌കൃത കോളേജിലെ ബി.എ.വേദാന്ത വിദ്യാർത്ഥി നസീം.എം അടക്കം മറ്റ് ഭാരവാഹികൾക്ക് ചെയർമാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.