വിഴിഞ്ഞം: മുക്കോല ഭാഗത്ത്‌ വൈദ്യുതി മുടക്കം പതിവായതോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് അറിയിപ്പ് കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത്തിൽ പ്രതിഷേധിച്ച് പ്രദേശത്തേ വ്യാപാരികൾ സമരത്തിലേക്ക്. മുക്കോല പ്രദേശത്ത് എല്ലാ ദിവസവും രാവിലെ മുതൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ കെ.എസ്.ഇ.ബി നിദ്ദേശങ്ങൾ കാറ്റിൽ പറത്തി യാതൊരു അറിയിപ്പും കൂടാതെ മെയിന്റനൻസ് എന്ന പേരിലാണ് കറണ്ട് കട്ട് ചെയ്യുന്നതെന്നാണ് ഓഫീസിൽ വിളിക്കുമ്പോൾ പറയുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കോല യൂണിറ്റ് എക്സിക്യൂട്ടീവ് യോഗത്തിലാണ് സമരം നടത്താൻ തീരുമാനമായത്. യൂണിറ്റ് പ്രസിഡന്റ്‌ മണ്ണിൽ മനോഹരൻ, രക്ഷാധികാരി തങ്കരാജൻ, സെക്രട്ടറി വിനോദ് കുമാർ, ട്രഷറർ സജു കുമാർ എന്നിവർ സംസാരിച്ചു.