നാഗർകോവിൽ : കന്യാകുമാരി തക്കലയ്ക്ക് സമീപം വീട് കുത്തിത്തുറന്ന് 65പവൻ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവർന്നു. മേക്കാമണ്ഡപത്തിന് സമീപം ഈത്തവിള സ്വദേശി സോമന്റെ (55)വീട്ടിലാണ് കവർച്ച നടന്നത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.വ്യവസായിയായ സോമൻ ഭാര്യയും മകളുമൊത്ത് പുറത്ത് പോയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തിരികെ വരുമ്പോൾ പിൻവശത്തെ വാതിൽ തുറന്ന നിലയിൽ കണ്ടു. കതക് കുത്തിത്തുറന്ന് അകത്തു പ്രവേശിച്ച മോഷ്ടാക്കൾ , അലമാര തകർത്താണ് ആഭരണങ്ങളും പണവും കവർന്നത്. വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും പരിശോധന നടത്തി.