
പാറശാല: ചെങ്കൽ സർവീസ് സഹകരണ ബാങ്ക് അലത്തറക്കൽ ശാഖാവാർഷികം ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗിരിജ ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ആർ.സൈമൺ അദ്ധ്യക്ഷത വഹിച്ചു. ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജിത്ത് കുമാർ ആശംസകൾ അർപ്പിച്ചു. ഭരണസമിതി അംഗങ്ങളായ ജെ.വിജയൻ, ജെ.നിർമ്മലകുമാരി, ജി.വിജയൻ,സെക്രട്ടറി വിമൽ വി.വി,സഹകാരികൾ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.