തിരുവനന്തപുരം: ബ‌ഡ്‌ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പെൻഷൻ വർദ്ധന പൂർണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകരും ജീവനക്കാരും സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി,ആർ.കിരൺ ബാബു,ജേക്കബ് ജോർജ്,സാനു ജോർജ് തോമസ്, അനുപമ ജി.നായർ,സീനിയർ ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് വി.പ്രതാപചന്ദ്രൻ നായർ,കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ് എം.സുധീഷ്, സെക്രട്ടറി ഉദയൻ, സുരേഷ് വെള്ളിമംഗലം എന്നിവർ സംസാരിച്ചു.