പാറശാല: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയായ ' അക്ഷരസുകൃതം ' 7ന് വൈകിട്ട് 5.30ന് ഉദിയൻകുളങ്ങര ദേവുനന്ദ ഓഡിറ്റോറിയത്തിൽ നടക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിക്കുള്ളിലെ സ്ഥിരം താമസക്കാരും പഞ്ചായത്ത് പരിധിക്ക് പുറത്തുള്ള സ്‌കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയുമാണ് അനുമോദിക്കുന്നത്. ഇനിയും സർട്ടിഫിക്കറ്റിന്റെ കോപ്പി ബ്ലോക്ക് പഞ്ചായത്തിൽ ഏല്പിക്കാത്തവർ ഇന്ന് വൈകിട്ട് 5ന് മുൻപ് തന്നെ അവ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിക്കണം.