vilavoorkal

മലയിൻകീഴ് : വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി ഉദ്ഘാടനം ചെയ്തു.വിളവൂർക്കൽ രാജാദീപം ഒാഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശചന്ദ്രൻ വികസനകരട് അവതരിപ്പിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റോസ്മേരി,ശാലിനി,പഞ്ചായത്ത് അംഗങ്ങളായ ജി.പി.ഗിരീഷ്കുമാർ,ജയകുമാർ,സെക്രടറി കെ.എസ്.ഷീബ എന്നിവർ സംസാരിച്ചു.