തിരുവനന്തപുരം:കേരള യാദവ സഭയുടെ വാർഷികവും സംസ്ഥാന സമ്മേളനവും കുടുംബസംഗമവും മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സഭ സംസ്ഥാന പ്രസിഡന്റ് എ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കുടുംബസംഗമം എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി തങ്കം എ.രാജൻ ഒാൾ ഇന്ത്യാ യാദവ് മഹാസഭ വൈസ് പ്രസിഡന്റ് എസ്.സോംപ്രകാശ്,​തമിഴ്നാട് യാദവ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ.നാസി.ജെ,രാമചന്ദ്രൻ യാദവ് തുടങ്ങിയവർ പങ്കെടുത്തു. തിരുമല ആനന്ദാശ്രമം സ്വാമി സുകുമാരാനന്ദ, പേശല ഗോപാൽ ദാസ് യാദവ് (ഇസ്കോൺ),​പെരുന്താന്നി വാർഡ് കൗൺസിലർ പദ്‌മകുമാർ.പി, എം.ബി.സി.എഫ് സംസ്ഥാന ജനറൽസെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ,ഡോ.സന്തോഷ്‌കുമാർ,സഭാ വർക്കിംഗ് പ്രസിഡന്റ് കെ.കൃഷ്ണപിള്ള,സംസ്ഥാന ട്രഷറർ എ.രമേശ്,വൈസ് പ്രസിഡന്റുമാരായ എസ്.നാഗരാജൻ,സി.ഗോപി, എം.കതിർവേൽ കൊല്ലം,സെക്രട്ടറിമാരായ ബി.രാജു,വി.ശിവറാം,പ്രീതാ ഗണേഷ്,കൊല്ലം ജില്ലാ പ്രസിഡന്റ് സി.എ. എൻ. മുരുകൻ,കേന്ദ്രസമിതി അംഗം അജിത്ത് കുമാർ യാദവ് എറണാകുളം, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ടി.സി. സെന്തിൽകുമാർ,കേന്ദ്ര കമ്മിറ്റിയംഗം സുഗന്ധപാൽ പാലക്കാട്,മോഹൻ പുലിക്കോട്,ആർ.ശ്രീധരൻ,രാജീവ് ഗോപാൽ, ആർ.എസ്.ശേഖരൻ,എൻ.വിനോദ്, ഇ.ശിവപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.