
തിരുവനന്തപുരം: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആദിവാസി സമൂഹത്തിലെ എല്ലാവർക്കും പട്ടയം വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഈ സർക്കാർ അധികാരമേറ്റ് ഒരു വർഷം പിന്നിടുമ്പോൾ 54,000 പട്ടയങ്ങൾ വിതരണം ചെയ്തു. അരുവിക്കര നിയോജകമണ്ഡലത്തിലെ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാല് വില്ലേജുകളിലായി 55 പട്ടയങ്ങൾ മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. വെള്ളനാട്ട് നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ഡി. സുരേഷ്‌കുമാർ മുഖ്യാതിഥിയുമായി.