
പൂവാർ: പൂവാർ ഗവ. ആശുപത്രി ജംഗ്‌ഷനിലെ വി.സേതുനാഥ് സ്മാരക വായനശാലയുടെ ഉദ്ഘാടനം അഡ്വ. എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.വാർഡ് മെമ്പർ എസ്.സജയകുമാർ അദ്ധ്യക്ഷനായി. പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ് മുഖ്യപ്രഭാഷണം നടത്തി.സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ എസ്.ബി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.കെ.വത്സലകുമാർ, ഗ്രാമപഞ്ചായത്ത് അംഗം വി.എസ്.ഷിനു എന്നിവർ സംസാരിച്ചു. എൻ.വി.സുനിൽ സ്വാഗതവും, റെനി കൃതജ്ഞതയും പറഞ്ഞു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിർദ്ധനരായ വൃദ്ധർക്കും കിടപ്പ് രോഗികൾക്കും ബഡ്ഷീറ്റും തലയിണയും വിതരണം ചെയ്തു.വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങളും, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി.മാരക രോഗം ബാധിച്ചവർക്കും, അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും ചികിത്സാ സഹായം വീടുകളിൽ എത്തിക്കുന്നതാണെന്ന് വാർഡ് മെമ്പർ എസ്.സജയകുമാാർ അറിയിച്ചു.